ന്യൂഡൽഹി:അന്താരാഷ്ട്ര നാണയനിധിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം ഇനി ഇന്ത്യൻ ഘടകത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാവും.ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ പ്രൊഫസറാണ് സുബ്രഹ്മണ്യം.
നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ കാലാവധി ഒക്ടോബർ 31 വരെ വെട്ടിച്ചുരുക്കിയാണ് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ പുതിയതായി നിയമിച്ചത്. നവംബർ 1 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റി (എസിസി) ആണ് നിയമനാനുമതി നൽകിയത്. ദൈനംദിന ബിസിനസ്സ് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം കൃഷ്ണമൂർത്തിയുടെ കരങ്ങളിലാകും.സുബ്രഹ്മണ്യൻ നിലവിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ പ്രൊഫസറാണ്.
അംഗരാജ്യങ്ങളോ ഒരു കൂട്ടം രാജ്യങ്ങളോ ചിലപ്പോൾ നിയമിക്കുകയോ തിരഞ്ഞെടുക്കപ്പെടുകയോ ചെയ്യുന്ന 24 ഡയറക്ടർമാരാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് ഉൾക്കൊള്ളുന്നത്.2019 ഒക്ടോബറിലാണ് ആദ്യമായി ഐഎംഎഫ് ഇന്ത്യൻ എക്സിക്യൂട്ടീവ് ഡയറക്ടറെ നിയമിക്കുന്നത്. അന്ന് ഭല്ലയാണ് നിയമിതനായത്.
2015 നവംബറിൽ ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ബോർഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ സുബിർ ഗോകർണിനെയും കേന്ദ്രം നിയമിച്ചിരുന്നു.അന്താരാഷ്ട്ര നാണയ നിധി നാണയ വ്യവസ്ഥയുടെ സ്ഥിരതയും അന്താരാഷ്ട്ര പേയ്മെന്റുകളും ഉറപ്പാക്കുന്നു.
Comments