മുംബൈ : മഹാരാഷ്ട്രയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കോലാപ്പൂരിൽ നിന്ന് 171 കിലോമീറ്റർ കിഴക്കായി പുലർച്ചെയോടെ ആയിരുന്നു ഭൂചലനം. ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് ഇതിന്റെ പ്രഭവകേന്ദ്രം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.” മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്ന് 171 കിലോമീറ്റർ കിഴക്കായി ഇന്ന് പുലർച്ചെ 2.21 ഓടെ ഭൂചലനം ഉണ്ടായി. 3.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെ ആയിരുന്നു. ” സെന്റർ ഫോർ സീസ്മോളജി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസവും കോലാപൂരിൽ ഭൂചലനം ഉണ്ടായിരുന്നു. ബുധൻ , വ്യാഴം ദിവസങ്ങളിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായത്. വ്യഴാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 5 കിലോമീറ്റർ താഴെയാണ്.
Comments