അഞ്ജാവ്:ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കാൻ സൈന്യത്തിനൊപ്പം പങ്കുച്ചേർന്ന് ചഗ്ലമിലെ വനവാസികളും. ചൈനയുടെ ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ജനങ്ങൾ പറഞ്ഞു. മുപ്പത് വർഷം മുൻപ് ഹോം ഗാർഡിൽ നിന്ന് പരിശീലനം സിദ്ധിച്ചവരാകും അടിയന്തര സാഹചര്യങ്ങളിൽ സഹായമായി എത്തുക.
ചൈനീസ് ആക്രമണങ്ങളും നുഴഞ്ഞു കയറ്റവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സൈന്യത്തിനൊപ്പം നിൽക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രമികളെ തുരത്തുന്നതിനായി സൈന്യത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ജനങ്ങൾ വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളുമായി നിരന്തരമായി ബന്ധപ്പെടുന്നതിനായി കേന്ദ്ര സർക്കാർ റോഡുകളും പാലങ്ങളും നവീകരിക്കുകയാണ്.
അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലെ ചെറു ഗ്രാമമാണ് ചഗ്ലമം.കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഭൂമി ചൈന കൈക്കലാക്കാനുള്ള ശ്രമങ്ങൾ കാലങ്ങളായി തുടരുകയാണ്.
Comments