ടോക്കിയോ:ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ ലോക ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ പുരുഷ ഡബിൾസ് താരങ്ങൾ. ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ജോഡിയായി സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും,ചിരാഗ് ഷെട്ടിയും ചരിത്രം കുറിച്ചു.
✅ First 🇮🇳 MD pair to secure a #BWFWorldChampionships medal
✅ Only 2nd #WorldChampionships medal from 🇮🇳 doubles pair
✅ 13th medal for 🇮🇳 at World's@satwiksairaj & @Shettychirag04 script history yet again 😍#BWFWorldChampionships2022#BWC2022#Tokyo2022#IndiaontheRise pic.twitter.com/POW0uYt7KC
— BAI Media (@BAI_Media) August 26, 2022
ലോക രണ്ടാം നമ്പർ താരങ്ങളായ ജപ്പാന്റെ തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയാണ് താരങ്ങൾ വിജയം ഉറപ്പിച്ചത്. 2422, 1521, 2114 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
സെമിയിൽ യോഗ്യത നേടിയതോടെ ഒരു മെഡലെങ്കിലും ഉറപ്പിച്ച സാത്വിക്കും ചിരാഗും സെമിയിൽ മലേഷ്യൻ ജോഡികളായ ആരോൺ ചിയ-സോ വുയി സഖ്യത്തെ നേരിടും.ബിർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതിന് പിന്നാലെയാണ് ലോക ചാമ്പ്യൻഷിപ്പിൽ സഖ്യത്തിന്റെ മിന്നും പ്രകടനം.
Comments