പാറ്റ്ന: ബിഹാറിൽ ഹിന്ദു യുവാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. മധുബാനി സ്വദേശി രാം പ്രകാശിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ രാം പ്രകാശ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു രാം പ്രകാശിന് മർദ്ദനമേറ്റത്. ആയുധങ്ങളുമായി സംഘടിച്ച് എത്തിയ മതതീവ്രവാദികൾ അദ്ദേഹത്തെ അടിച്ച് നിലത്തിട്ട ശേഷം ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ് തടയാൻ എത്തിയ രാം പ്രകാശിന്റെ വീട്ടുകാരെയും ഇവർ മർദ്ദിച്ചു. അവശനായ രാം പ്രകാശ് അക്രമികളോട് അൽപ്പം വെള്ളം തരാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ രാം പ്രകാശിനെകൊണ്ട് മൂത്രം കുടിപ്പിക്കുകയായിരുന്നു.
അതേസമയം അദ്ദേഹത്തെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ രാം പ്രകാശിന്റെ കുടുംബം പോലീസിൽ പരാതി നൽകി. സംഭവം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായി രാം പ്രകാശിന്റെ കുടുംബം പറഞ്ഞു.
Comments