മുംബൈ: ആൺസുഹൃത്തിന്റെ പേരിൽ നടുറോഡിൽ നിന്ന് കലഹിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ പൈതാൻ ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ആൺസുഹൃത്തിന് വേണ്ടി അടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച പ്രദേശത്തെ ബസ് സ്റ്റാന്റിൽ വച്ചായിരുന്നു സംഭവം.
അടികൂടിയ പെൺകുട്ടികളിലൊരാൾ ആൺസുഹൃത്തിനൊപ്പം ബസ് സ്റ്റാന്റിൽ എത്തി. ഇതറിഞ്ഞ് ഇയാളുടെ അടുത്ത പെൺസുഹൃത്ത് കൂടി ഇവിടേക്ക് എത്തി. തുടർന്ന് രണ്ട് പെൺകുട്ടികളും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. സ്ഥലത്ത് കൂടി നിന്നവർ വിവരം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്ഥലത്തെത്തുകയും പെൺകുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇവർക്ക് കൗൺസിലിംഗ് നൽകിയതിന് ശേഷം വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി.
Comments