ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ധാരാളമായി പ്രചരിക്കുന്നവയാണ് ഒപ്ടിക്കൽ ഇല്യൂഷൻസ്. പല രീതിയിൽ ഇവ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിൽ ഒരു ഡോൾഫിൻ മത്സ്യത്തെ ഭക്ഷിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഈ പരീക്ഷണത്തിൽ ഒരു ശതമാനം ആളുകൾക്ക് മാത്രമെ വിജയിക്കാനാവൂ എന്നാണ് ചിത്രം പങ്കുവെച്ച ആളുടെ വാദം.
ടിക് ടോക്ക് താരം ഹെക്റ്റിക് നിക്ക് എന്ന യുവാവാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡോൾഫിൻ ഒരു മത്സ്യത്തെ തിന്നുന്ന ചിത്രത്തിൽ നിന്ന് മൂന്നാമത്തെ മൃഗത്തെ കണ്ടെത്താൻ ആണ് യുവാവ് പറയുന്നത്. ഒരു ശതമാനം ആളുകൾക്ക് മാത്രമെ കഴിയൂ എന്നും അദ്ദേഹം പറയുന്നു.ചിത്രത്തിലെ മൂന്നാമനെ കണ്ടെത്താൻ യുവാവ് നൽകുന്ന സൂചന ഇങ്ങനെ ”നിങ്ങൾ നിങ്ങളുടെ സുഹൃത്തിനെ മറിച്ചിടാൻ ശ്രമിക്കുക, നിങ്ങൾക്ക് അത് കാണാൻ കഴിഞ്ഞേക്കും.’
ഈ പരീക്ഷണത്തിൽ വിജയിക്കാൻ നിങ്ങൾ കയ്യിലിരിക്കുന്ന ഫോൺ തലകീഴായി വച്ചുനോക്കുക. ഒരു കൂട്ടം പക്ഷികൾ സമുദ്രത്തിന് മുകളിലൂടെ പറക്കുന്നത് കാണാൻ സാധിക്കും. ഇതിലൂടെ മീൻ തിന്നുന്ന ഡോൾഫിനും മറ്റൊരു പക്ഷിയായി മാറുന്നു.
ആയിരക്കണക്കിന് ആളുകളാണ് ചിത്രത്തിലെ മൂന്നാമനെ കണ്ടെത്താൻ പരിശ്രമിച്ചത്. പലർക്കും യുവാവ് നൽകിയ സൂചന വ്യക്തമാകാത്തതിനാൽ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെ എന്ന് കൂടെ വ്യക്തമാകാനാണ് പലപ്പോഴും പലപ്പോഴും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കുന്നത്. കാണുന്ന വസ്തുവിന്റെ നിറം ,ആകൃതി, പാറ്റേണുകൾ എന്നിവ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
Comments