പാട്ന:ബീഹാറിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഗ്രാമ വികസന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചീനിയറുടെ വീട്ടിൽ റെയ്ഡ്.കിഷൻഗഞ്ച് ഗ്രാമ വികസന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചീനിയർ സഞ്ജയ് കുമാറിന്റെ വസതിയിലാണ് വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. അനധികൃതമായി സൂക്ഷിച്ച കോടി കണക്കിന് രൂപ കണ്ടെടുത്തു.ഇയാൾ കീഴ് ഉദ്യോഗസ്ഥരിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
കണക്കിൽ പെടാത്ത കോടി കണക്കിന് പണം കണ്ടെടുത്തതിനെ തുടർന്ന് അന്വേഷണ സംഘം നോട്ടുകൾ ഒത്തു നോക്കുമെന്ന് വ്യക്തമാക്കി. നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്. പണം എണ്ണിതിട്ടപ്പെടുത്താനായി നോട്ട് എണ്ണുന്ന മെഷീനും വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്.
സഞ്ജയ് കുമാറുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ സംസ്ഥാനത്ത് കൂടുതൽ അന്വേഷണങ്ങളും റെയ്ഡുകളും നടത്തുമെന്ന് പട്ന വിജിലൻസ് ഡിഎസ്പി സുജിത് സാഗർ പറഞ്ഞു. വിവിധ ഇടങ്ങളിലായി നടത്തിയ തിരച്ചിലുകളിൽ ഇതു വരെ നാല് കോടിയിലധികം രൂപ കണ്ടെടുത്തതായും വിജിലൻസ് വിഭാഗം വ്യക്തമാക്കി.
Comments