ദുബായ്: നഗരത്തിന്റെ ഹൃദയഭാഗത്തെ 80 മില്യൺ ഡോളറിന്റെ വീട് സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിയലൻസ് ഇൻഡസ്ട്രീസ്. ദുബായിലെ ഏറ്റവും വിലയേറിയ വില്ല ആയ ബീച്ച് സൈഡ് വില്ലയാണ് അംബാനി സ്വന്തമാക്കിയത്.
ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപസമൂഹത്തിന്റെ വടക്ക് ഭാഗത്താണ് ബീച്ച് സൈഡ് മാൻഷൻ സ്ഥിതി ചെയ്യുന്നത്. 10 കിടപ്പുമുറികളും ഒരു സ്വകാര്യ സ്പായും ഇൻഡോർ, ഔട്ട്‌ഡോർ കുളങ്ങൾ തുടങ്ങി വൻ സൗകര്യങ്ങളാണ് വില്ലയിലുള്ളത്.മുകേഷ് അംബാനിയുടെ ഇളയ പുത്രൻ ആനന്ദിന് വേണ്ടി വാങ്ങിയതാണ് വില്ലയെന്നാണ് പ്രാഥമിക വിവരം.
ദുബായ് നഗരത്തിലെ ഏറ്റവും വലിയ തുകയ്‌ക്കുള്ള ഇടപാടാണ് ഇതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ആദ്യമാണ് വിൽപ്പന നടന്നത്. എന്നാൽ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു കോടിശ്വരനായ അംബാനി. പുതിയ വില്ലയിൽ രൂപമാറ്റം വരുന്നത്തുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വൻ തുക മുടക്കുമെന്ന് അംബാനി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം അംബാനിയുടെ 93.3 ബില്യൺ ഡോളർ ആസ്തിയുടെ മൂന്ന് അവകാശികളിൽ ഒരാളാണ് ആനന്ദ്. ലോകത്തിലെ ഏറ്റവും വലിയ 11-ാമത്തെ ധനികനുമാണ് ആനന്ദ് അംബാനി. വിദേശ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് അംബാനി കുടുംബം. കഴിഞ്ഞ വർഷം യുകെയിലെ സ്റ്റോക്ക് പാർക്ക് വാങ്ങാൻ റിലയൻസ് 79 മില്യൺ ഡോളർ ചിലവഴിച്ചിരുന്നു.
Comments