കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസ് പരിഗണിച്ച പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ല. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2012ലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments