ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മാളിനുള്ളിൽ ഒരു വിഭാഗം നമാസ് നടത്തി. ഭോപ്പാലിലെ ഡിബി മാളിനുള്ളിൽ മാനേജ്മെന്റിന്റെ ഒത്താശയോടെ നമാസ് നടത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനാ പ്രവർത്തകർ രംഗത്ത് എത്തി.
മാളിനുള്ളിൽ നമാസ് നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. മാളിൽ നമാസ് നടത്തിയത് പ്രദേശത്തെ സാമൂദായിക ഐക്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ വ്യക്തമാക്കി.
മാൾ മാനേജ്മെന്റിന്റെ അറിവോടെയാണ് ഒരു വിഭാഗം നമാസ് നടത്തിയത്. നമാസ് നടത്താൻ അനുമതി നൽകിയെങ്കിൽ തങ്ങൾക്ക് ഹനുമാൻ ചാലിസ ചൊല്ലുന്നതിനും അനുമതി നൽകണം. തങ്ങൾക്ക് മാളിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഹിന്ദു സംഘടനകൾ.
Comments