കൊച്ചി ; വിനോദയാത്രക്കിടയിൽ പുഴയിൽ വീണ രണ്ട് പേരെ കാണാതായി. കുട്ടമ്പുഴ, ആനക്കയം ഭാഗത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്.
കുളിക്കുന്നതിനിടെ ഇവർ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതായി. ഒഴുക്കിൽപ്പെട്ട ഷിജുവിനെ വഞ്ചിക്കാരനാണ് രക്ഷപെടുത്തിയത്. പീറ്റർ, വൈശാഖ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
Comments