ന്യൂഡല്‍ഹി: മുന്‍ പ്ലാനിങ് കമ്മീഷന് അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍(72) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും സഹോദരന് ഡോ.പ്രണബ് സെന്‍ പറഞ്ഞു.
ജെഎന്‍യുവില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് 2004-2014 കാലത്ത് പ്ലാനിങ് കമ്മീഷന് അംഗമായിരുന്നു. സസക്സ്, ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, എസെക്സ് സര്‍വ്വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.
Comments