തിരുവനന്തപുരം: കേരളത്തിലെ 2 ജില്ലകളിൽ പ്രളയ സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട്.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രളയ സാഹചര്യം നിലനിൽക്കുന്നത്. മണിമലയാർ, അച്ചൻകോവിലർ, തൊടുപുഴ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതും അപകട സാധ്യത ഉയർത്തുന്നു.
മഴ കനത്തതോടെ ഭാരതപുഴ, കരുവന്നൂർ,കീച്ചേരി, ചാലക്കുടി, പെരിയാർ , മീനച്ചൽ,മണിമല,തൊടുപുഴ, അച്ചൻകോവിൽ, പമ്പ എന്നീ നദികളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇടുക്കി, ഇടമലയാർ, കക്കി ഡാമുകളിൽ ജലനിരപ്പ് 80% ന് മുകളിലാണ്.
അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ആലപ്പുഴയിൽ
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച സർവ്വകലാശാലാ പരീക്ഷകൾക്ക് അവധി ബാധകമല്ല.
Comments