ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി ഡി പി വീണ്ടും എൻ ഡി എ സഖ്യത്തിലേക്കെന്ന് സൂചന. ഡൽഹിയിൽ സന്ദർശനത്തിനെത്തിയ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയുടെ മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
ആന്ധ്രാപ്രദേശും , തെലങ്കാനയും ടി ഡി പിക്ക് വലിയ സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളാണ്. രാജ്യത്തിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇന്ത്യ പഴയ ഇന്ത്യ അല്ലന്നും വൻ മുന്നേറ്റമാണ് ഓരോ മേഖലയിലും നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രയിൽ സന്ദർശനം നടത്തിയപ്പോൾ മുൻ മുഖ്യമന്ത്രി നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടിഡിപിയും എൻഡിഎയിലെ മുൻനിര രാഷ്ട്രീയ കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും തമ്മിൽ ചേർന്ന് പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി വരികയാണെന്നാണ് വിവരം.
Comments