തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മഴ ശക്തമാകാനും, പുലർച്ചെ വരെ അത് തുടരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നാണ് നിർദ്ദേശം. എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതവും തടസ്സപ്പെടും.
ശക്തമായ മഴയെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെക്കില്ല. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
Comments