ജമ്മു കശ്മീർ: ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പോലീസ്, സൈന്യം, സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ് എന്നിവർ സംയുക്തമായി നാഗ്ബൽ മേഖലയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. വിവിധ കൊലപാതകങ്ങളിൽ ഉൾപ്പെട്ടിരുന്ന ദാനീഷ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് പോലീസ് എഡിജിപി വിജയ് കുമാർ വ്യക്തമാക്കി.
പോലീസും സൈന്യത്തിന്റെ രണ്ട് സംഘവും സിആർപിഎഫും നടത്തിയ ഏറ്റുമുട്ടലിൽ നാശനശഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് സേന അറിയിച്ചു. സംഘം അന്വേഷണത്തിന്റെ ഭാഗമായി തിരച്ചിൽ നടത്തുന്നതിനിടയിൽ ഭീകരർ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ടവർ പോലീസിനും സുരക്ഷാ സേനയ്ക്കുമെതിരെ ആക്രമണങ്ങൾ നടത്തിയ കേസിൽ പ്രതികളാണ്. സംഭവ സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
Comments