മീററ്റ്: വിവാഹശേഷം ഭാര്യയുടെ ശരീരഭാരം കൂടിയെന്നാരോപിച്ച് വിവാഹബന്ധം വേർപ്പെടുത്താൻ അപേക്ഷ നൽകി യുവാവ്. മീററ്റിലാണ് സംഭവം. ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ നന്സമ എന്ന യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തലാക്ക് ചൊല്ലി ഒരുമാസം മുൻപ് ഭർത്താവ് സൽമാൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും അതിന് ശേഷം കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും യുവതി പറയുന്നു. ഏഴ് വയസുള്ള മകനുണ്ട് ഇവർക്ക്.
ഭർത്താവ് പതിവായി തന്നെ ശരീരഭാരം കൂടുന്നത് പറഞ്ഞ് വഴക്കിടാറുണ്ടെന്നും തടിച്ചിയെന്ന് വിളിച്ച് കളിയാക്കാറുണ്ടെന്നും നന്സമ ആരോപിക്കുന്നു. തന്നെ പോലൊരാളോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് തലാക്ക് ചൊല്ലിയെന്നും വീട്ടിൽ നിന്ന് പുറത്ത് പോവാൻ ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
Comments