കൊച്ചി : കേരളത്തിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തി. പേട്ട- എസ്.എൻ ജംഗ്ഷൻ പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ് ജംഗ്ഷനിൽ നിന്നുള്ള ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളം ജംഗ്ഷൻ, എറണാകുളം, ടൗൺ സ്റ്റേഷൻ, കൊല്ലം സ്റ്റേഷൻ എന്നീ റെയിൽവേ വികസന പദ്ധതികളുടെ പുനർനവീകരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണം രാജ്യത്തിന് സമർപ്പിച്ചു.
കുറുപ്പന്തറ-കോട്ടയം -ചിങ്ങവനം സെക്ഷന്റെ വികസനത്തിനും അദ്ദേഹം തുടക്കമിട്ടു. കോട്ടയം-എറണാകുളം സ്പെഷ്യൽ ട്രെയിനും കൊല്ലം- പുനലൂർ സ്പെഷ്യൽ ട്രെയ്നും അദ്ദേഹം ഫ്ലാഗ്ഓഫ് ചെയ്തു.
കേരളത്തിന് ഓണസമ്മാനമായി 4600 കോടിയുടെ പദ്ധതി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷക്കാലം മഹത്തായ വികസന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Comments