മലപ്പുറം: മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഒരേക്കറിലേറെ റബ്ബർ തോട്ടം ഒലിച്ചു പോയി. ഇന്ന് പുലർച്ചെയാണ് സംഭവം. ജനവാസമേഖലയിൽ അല്ല ഉരുൾപൊട്ടിയത് എന്നതിനാൽ വലിയ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രദേശത്ത് വലിയ മഴയാണ് അനുഭവപ്പെട്ടത്. ഉരുൾപൊട്ടലിൽ ഒഴുകി എത്തിയ കല്ലുകളും മണ്ണും മരങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുൾപൊട്ടിയതിന് പിന്നാലെ പ്രദേശത്തെ താമസക്കാരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മഴയ്ക്കിടെയാണ് ഉരുൾ പൊട്ടിയത്.
Comments