ന്യൂഡൽഹി: ലോകപ്രശസ്ത കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർ ബക്‌സിനെ ഇനി നയിക്കുന്നത് ഇന്ത്യക്കാരനായ സിഇഒ. ലക്ഷ്മൺ നരസിംഹനാണ് വരുന്ന ഒക്ടോബർ ഒന്ന് മുതൽ ചുമതല യേൽക്കുന്നത്. ഹൊവാർഡ് ഷൂൾസിന് പകരമായിട്ടാണ് ലക്ഷമൺ ചുമതലയിലേക്ക് വരുന്നത്. സ്റ്റാർബക്‌സ് ചെയർമാൻ മെല്ലോഡി ഹോബ്‌സണാണ് ലക്ഷ്മൺ നരസിംഹം സിഈഒ ആകുന്നു എന്ന വിവരം അറിയിച്ചത്. പുതിയ ആൾക്ക് കമ്പനിയുടെ പ്രവർത്തനം പരിചയ പ്പെടുന്നതിനായി 2023 വരെ ഷൂൾസ് കമ്പനിയിൽ തുടരുമെന്ന് സ്റ്റാർബക്‌സ് ചെയർമാൻ അറിയിച്ചു. ഇന്ത്യൻ വ്യവസായ ലോകം കയ്യടിയോടെയാണ് ലക്ഷ്മൺ നരസിംഹന്റെ പുതിയ ദൗത്യത്തെ അഭിനന്ദിച്ചത്.
കോഫി ഷോപ്പുകളുടെ ഗുണമേന്മയിലും ശൃംഖലകളുടെ വൈപുല്യത്തിലും ആഗോള ഭീമനാണ് സ്റ്റാർബക്‌സ്. 55കാരനായ ലക്ഷ്മൺ നരസിംഹൻ ബ്രിട്ടൻ കേന്ദ്രമാക്കിയുള്ള റെക്കിറ്റ് ബെൻകീസർ എന്ന കമ്പനിയുടെ ലൈസോൾ ആന്റ് എൻഫാമിൽ എന്ന ഉൽപ്പന്നത്തിന്റെ ആഗോളതല സിഇഒ ആയി പ്രവർത്തിക്കുകയായിരുന്നു. ലക്ഷ്മൺ ഇനി പുതിയ കമ്പനി യ്‌ക്കായി ലണ്ടനിൽ നിന്ന് സിയാറ്റിലിലേയ്‌ക്ക് കേന്ദ്രം മാറുമെന്ന് സ്റ്റാർബക്‌സ് അറിയിച്ചു.
ആഗോള ബ്രാൻഡുകളെ നയിക്കുന്നതിൽ ഇന്ന് മികവ് തെളിയിച്ച അപൂർവ്വം പേരിൽ ഒരാളാണ് ലക്ഷ്മൺ നരസിംഹനെന്നും അദ്ദേഹത്തെ തങ്ങളുടെ പ്രീമിയം ബ്രാൻഡായ സ്റ്റാർ ബക്‌സിന്റെ നടത്തിപ്പു ചുമതല ഏൽപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മെല്ലോഡി പറഞ്ഞു.
Comments