ഒരോ ദിവസവും മായക്കാഴ്ചകൾ നിറച്ചിരിക്കുന്ന ധാരാളം ചിത്രങ്ങൾ നാം കാണാറുണ്ട്. സമൂഹിക മാദ്ധ്യമങ്ങൾ ഇന്ന് അത്തരത്തിലുള്ള ചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പേരിൽ പ്രചരിക്കുന്ന ഇവയെ പരീക്ഷിക്കാൻ മുന്നോട്ട് എത്തുന്നവർ നിരവധിയാണ്. അത്തരക്കാർക്ക് വീണ്ടും ഒരു പരീക്ഷണം സമ്മാനിക്കുകയാണ് സമൂഹിക മാദ്ധ്യമങ്ങൾ.
നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ 9 മുഖങ്ങൾ മറഞ്ഞിരിക്കുന്നുണ്ട്. മരങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന മുഖങ്ങൾ കണ്ടെത്തുക എന്നതാണ് വെല്ലുവിളി. ഈ ചിത്രം പങ്കുവച്ചവർ മറ്റൊന്ന് കൂടെ ഓർമിപ്പിക്കുന്നുണ്ട് . എല്ലാ മുഖങ്ങളും ഇതുവരെ കണ്ടെത്താൻ വെറും 1 ശതമാനം പേർക്ക് മാത്രമെ സാധിച്ചിട്ടുള്ളൂ എന്ന്.
മരങ്ങളുടെ ശിഖരങ്ങളും തണ്ടുകളും പ്രത്യേക രീതിയിൽ വരച്ചാണ് മുഖത്തിന്റെ ആകൃതികൾ രൂപപ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മരങ്ങളിലെ മുഖങ്ങളും നെറ്റിയും മൂക്കും ഒക്കെ കാണാൻ സാധിക്കും. മരങ്ങൾക്ക് താഴെയുള്ള കുറ്റിക്കാടുകളിൽ പോലും ഏതാനും മുഖങ്ങളോട് സാമ്യമുള്ള വരകൾ കാണാവുന്നതാണ്.
ഇത്തരം ചിത്രങ്ങൾ എന്നും കാഴ്ചക്കാർക്ക് ഒരു കൗതുകമാണ്. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് വരെ വെളിപ്പെടുത്തുന്നതാണ് ഇത്തരം ചിത്രങ്ങളെന്ന വാദങ്ങളും നിലനിൽക്കുന്നുണ്ട്.നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാവുകയും ചർച്ചയാകാറുമുണ്ട്.
Comments