തിരുവനന്തപുരം: ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. സ്കൂളുകളിലെ ഓണാഘോഷത്തിന് ശേഷമാണ് വിദ്യാർത്ഥികൾ റോഡിൽ കൂട്ടത്തല്ല് നടത്തിയത്.
ഉച്ചയ്ക്കു ശേഷം വാക്കു തർക്കവും കൂട്ടത്തല്ലുമായതോടെ പോലീസുകാർ ഓടിയെത്തി. പിന്നാലെ വിദ്യാർത്ഥികൾ പേടിച്ചരണ്ട് ചിതറിയോടുകയായിരുന്നു. നാട്ടുകാരാണ് കുട്ടികളുടെ ഓണത്തല്ല് മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.
അതേസമയം വിദ്യാർത്ഥികൾ തമ്മിൽ തല്ലുന്നത് ആറ്റിങ്ങൽ ബസ് സ്റ്റാൻഡിലെ സ്ഥിരം കാഴ്ചയെന്നാണ് നാട്ടുകാർ പറയുന്നത്. ആറ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മുൻസിപ്പൽ ബസ് സ്റ്റാൻറിലെത്തിയാണ് പല ബസുകളിലായി വീട്ടിലേക്ക് പോകുന്നത്. വാക്കു തർക്കവും കൈയാങ്കളിയും പതിവായതോടെ രണ്ടു പോലീസുകാരെ സ്റ്റാൻഡിൽ ഡ്യൂട്ടിക്കിട്ടിരിക്കുകയാണ്.
Comments