തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. കോവളം മുതൽ അമിത് ഷാ തങ്ങുന്ന ലീല ഹോട്ടൽ വരെയുള്ള വഴികളിൽ ആവേശോജ്ജ്വല സ്വീകരണമാണ് അമിത് ഷായ്ക്ക് ബിജെപി പ്രവർത്തകർ ഒരുക്കിയത്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിലും ബിജെപിയുടെ പൊതുപരിപാടികളിലും നാളെ അദ്ദേഹം പങ്കെടുക്കും.
വാദ്യമേളങ്ങളുടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തലസ്ഥാനം സ്വീകരിച്ചത്. വനിതകളുൾപ്പടെ ആയിരക്കണക്കിന് പ്രവർത്തകർ വിമാനത്താവളത്തിൽ അമിത് ഷായെ സ്വീകരിക്കാനെത്തി. വിമാനത്താവളത്തിന് പുറത്തേക്ക് വന്ന അമിത് ഷാ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
നാളെ രാവിലെ 10 30ന് കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സമ്മേളനത്തെ അമിത് ഷാ അഭിസംബോധനം ചെയ്യും. ഞായറാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നുവെങ്കിലും അമിത്ഷാ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Comments