തിരുവനന്തപുരം: തിരുവനന്തപുരം റൂറലിൽ നിന്ന് 107 ഗുണ്ടകൾ പിടിയിൽ. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകൾ പിടിയിലായത്. പിടിയിലായവരിൽ 94 പേർ പിടികിട്ടാപ്പുള്ളികളാണ്. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായിട്ടുണ്ട്. പുലർച്ചെ 5 മുതൽ രാവിലെ 9 വരെ ആയിരുന്നു തിരുവനന്തപുരം റൂറൽ എസ്പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാറന്റുകള്‍ പുറപ്പെടുവിച്ചതിന് ശേഷം കോടതിയേയും പോലീസിനേയും കബളിപ്പിച്ച് മുങ്ങി നടന്ന ക്രിമിനല്‍ കേസിലെ പ്രതികളെ ലക്ഷ്യമിട്ടു കൊണ്ടാണ് ഇന്ന് പുലര്‍ച്ചെ പരിശോധന നടത്തിയത്. പിടിയിലായവരില്‍ അഞ്ച് പേര് സ്ത്രീകളാണ്. കസ്റ്റഡിയിലെടുത്ത എല്ലാവരേയും കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
കേസിന്റെ പേരില്‍ മാറി നിന്നവര്‍ ഓണക്കാലമായതോടെ വീടുകളില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിന്റെ കൂടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Comments