വയനാട് : വയനാട് തരുവണയിൽ വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ കേസെടുത്ത് പോലീസ്. ആത്മഹത്യയ്ക്ക് ശ്രമിച്ച മുഫീദ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മുഫീദയുടെ മക്കൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഭർത്താവിന്റെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മുഫീദ ആത്മഹത്യ ചെയ്തത് എന്ന് മക്കൾ ആരോപിച്ചു.
ജൂലൈ 3 നായിരുന്നു സംഭവം. വിവാഹ മോചനം ആവശ്യപ്പെട്ട് മുഫീദയുടെ ഭർത്താവും ആദ്യ ഭാര്യയിലെ മക്കളും ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇവർ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. എന്നാൽ മുഫീദയെ ആ പ്രവൃത്തിയിൽ നിന്ന് തടയാനോ രക്ഷിക്കാനോ ഭീഷണിപ്പെടുത്താൻ എത്തിയ മൂന്നംഗ സംഘം ശ്രമിച്ചില്ല. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ആദ്യ ഭർത്താവിന്റെ മകൻ സിപിഎം പ്രവർത്തകനായതിനായാൽ പ്രാദേശിക നേതൃത്വം പ്രതികളെ പിന്തുണച്ചു എന്നാണ് ആരോപണം. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം പുലിക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ വിശദീകരണം. രാഷ്ട്രീയക്കാരെ പേടിച്ച് പോലീസും അന്വേഷണം നടത്തിയില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.
Comments