എറണാകുളം: ദിവസങ്ങളായി കുറഞ്ഞുവന്ന സ്വർണ വിലയിൽ വീണ്ടും നേരിയ വർദ്ധന. സ്വർണം ഗ്രാമിന് 4,665 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഓണത്തിന് സ്വർണം വാങ്ങാൻ കണക്ക് കൂട്ടിയിരുന്ന നിരവധി പേർ നിരാശയിലായി. അതേസമയം വില അൽപ്പം വർദ്ധിച്ചതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ.
ഗ്രാമിന് 25 രൂപയാണ് വർദ്ധിച്ചത്. തുടർച്ചയായ ഇടിവിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണ വില വർദ്ധിക്കുന്നത്. നിലവിൽ സ്വർണം പവന് 37,320 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ സ്വർണ വില തുടർച്ചയായി താഴ്ന്നിരുന്നു. വില കുറഞ്ഞതോടെ അവസരം പ്രയോജനപ്പെടുത്തി സ്വർണം വാങ്ങാൻ വലിയ തിരക്കായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വിലയിടിഞ്ഞത് വ്യാപാരികളിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ചിങ്ങമാസം വിവാഹ സീസൺ കൂടിയായതുകൊണ്ടുതന്നെ സംസ്ഥാനത്ത് ജ്വല്ലറികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
വ്യാഴാഴ്ച പവന് 400 രൂപയും, വെള്ളിയാഴ്ച പവന് 80 രൂപയും കുറഞ്ഞിരുന്നു. പവന് 37,120 രൂപയിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം പുരോഗമിച്ചിരുന്നത്. വരും ദിവസങ്ങളിലും സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
Comments