കൊൽക്കത്ത : ജിഹാദി ഭീകര സംഘടനകളുമായി ബന്ധം പുലർത്തിയ രണ്ട് ഭീകരർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ, മുംബൈ എന്നിവിടങ്ങളിൽ സമീർ ഹുസൈൻ ഖാനെയും, സദ്ദാം ഹുസൈൻ ഖാനെയുമാണ് പ്രത്യേക ദൗത്യ സംഘം പിടികൂടിയത്. ജിഹാദി ഭീകര സംഘടനകളുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് നിർണായക നീക്കം നടത്തിയത്.
രണ്ട് ഭീകരരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. മതപരിവർത്തന റാക്കറ്റുകളുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. നിരോധിത ഭീകര സംഘടനകളിലേക്ക് രാജ്യത്തെ യുവാക്കളെ റിക്രൂട്ട് ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പാക് ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച അബ്ദുൾ വാഹിദ് എന്നയാളെ ജമ്മു കശ്മീരിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. പോലീസ് സേനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ അയൽ രാജ്യത്തിന് കൈമാറിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ ഭീകരർക്ക് ഇയാളുമായി ബന്ധമുള്ളതായും അന്വേഷണ ഏജൻസിക്ക് സംശയമുണ്ട്.
Comments