ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതികൾ കേന്ദ്ര സർക്കാർ നൽകുന്ന പേരുകളിൽ തന്നെ അറിയപ്പെടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ചില പദ്ധതികൾക്ക് കേന്ദ്രം 50 മുതൽ 55 ശതമാനം വരെ മാത്രമേ ഫണ്ട് നൽകുന്നുള്ളൂവെന്നും, 45 ശതമാനത്തോളം ഫണ്ട് സംസ്ഥാനങ്ങളാണ് നൽകുന്നതെന്നുമുള്ള തെലങ്കാന മന്ത്രി ഹരീഷ് റാവുവിന്റെ വിമർശനത്തിന്റ്റെ പശ്ചാത്തലത്തിലായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം.
സംസ്ഥാനങ്ങൾക്ക് സൗജന്യമായി അരി നൽകുന്നത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്ന പദ്ധതികൾ കേന്ദ്ര സർക്കാർ നൽകുന്ന പേരുകളിൽ തന്നെ അറിയപ്പെടും. ധനകാര്യ കമ്മീഷൻ മുന്നോട്ട് വെക്കുന്ന ഫോർമുല പ്രകാരമാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ഫണ്ടുകൾ നൽകുന്നതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ഓരോ കേന്ദ്ര പദ്ധതിക്കും കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നുണ്ട്. സെസായി പിരിക്കുന്ന ഫണ്ടുകളും സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. ഏത് പേരിലാണോ സെസ് പിരിക്കുന്നത്, അതേ ആവശ്യത്തിന് തന്നെ ആ പണം ഉപയോഗിക്കപ്പെടും. ഒരു സംസ്ഥാനങ്ങൾക്കും അർഹതപ്പെട്ട വിഹിതത്തിൽ നിന്നും കൂടുതലോ കുറവോ നൽകി എന്ന് പറയാനാകില്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Comments