കണ്ണൂർ: വനമേഖലയിൽ നിന്നും വേട്ടയാടിപിടിച്ച മുള്ളൻപന്നിയെ കൊന്ന് കറിവെച്ചു തിന്ന നായാട്ടുസംഘം അറസ്റ്റിൽ.പെരുവ ആക്കൻമൂല കോളനിയിലെ സനൂപ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും നായാട്ടിനുപയോഗിക്കുന്ന തിര നിറച്ച നാടൻതോക്കും മുള്ളൻപന്നിയുടെ ബാക്കി വരുന്ന ഇറച്ചിയും പിടികൂടി.
രഹസ്യവിവരത്തെ തുടർന്ന് കണ്ണവം റേഞ്ച് ഓഫീസർ നാരായണനും സംഘവുമാണ് പ്രതികളെ ഇവർ വനമേഖലയിൽ താമസിച്ചിരുന്ന ഷെഡ് വളഞ്ഞ് പിടികൂടിയത്. രാത്രികാലങ്ങളിലാണ് ഇരുവരും മുള്ളൻപന്നി അടക്കമുള്ളവയെ വേട്ടയാടിയിരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവർ ഉപയോഗിച്ചതിനു ശേഷം ബാക്കിവരുന്ന ഇറച്ചി ഉണക്കിയതിനു ശേഷം വിൽപന നടത്തിയതായും ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുണ്ട്.
Comments