ചെറുവത്തൂർ: സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് ഫണ്ട് ശേഖരണത്തിന് പുത്തൻ വഴികളുമായി കാസർകോട് ചെറുവത്തൂരിലെ നാടക വേദി. കണ്ണങ്കൈ നാടകവേദിയുടെ വനിതാ വേദി പ്രവർത്തകരാണ് പുതുവഴിയുമായി ജനങ്ങളെ ആകർഷിക്കുന്നത്.
ഫണ്ട് ശേഖരണത്തിനായി കൂപ്പൺ വിൽപ്പനയാണ് നാടകേവദി കണ്ടെത്തിയ ഉപായം. ഇതിനായി കൂപ്പണിൽ ആകർഷകമായ സമ്മാനങ്ങളും ഉൾപ്പെടുത്തി.2023 ജനുവരി 2 മുതൽ 8 വരെ കണ്ണങ്കൈ ഗ്രാമത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായിട്ടാണ് ഫണ്ട് ശേഖരണം.
ഒന്നാം സമ്മാനമായി ലഭിക്കുന്നത് വീട് വെയ്ക്കാൻ അനുയോജ്യമായ അഞ്ചുസെന്റ് ഭൂമിയാണ്. അതോടൊപ്പം 5 തെങ്ങിൻ തൈകൾ, മൺവെട്ടി, ജൈവ പച്ചക്കറി വിത്തുകളും നൽകും. രണ്ടാം സമ്മാനമായി പശുവിനെയും മൂന്നാം സമ്മാനമായി ആടിനെയും നാലാം സമ്മാനമായി 4 കോഴികളെയും നൽകും.
Comments