തിരുവനന്തപുരം : തിരുവവന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട കുട്ടി മരിച്ചു. ആറ് വയസുകാരി അയിറയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിൽ പെട്ട കുട്ടിയെ പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
മലവെള്ളപ്പാച്ചിലിൽ കാണാതായ കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി തിരച്ചിൽ തുടരുന്നുണ്ട്. മങ്കയം വെള്ളച്ചാട്ടത്തിൽ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരിൽ ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ നാല് പേരെ രക്ഷിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Comments