ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയ്ക്കിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. തലശ്ശേരി സ്വദേശി മാക്സൻ ജോസഫിനായിരുന്നു കടിയേറ്റത്. പോലീസ് ക്ലബ്ബിന്റെ തുഴച്ചിലുകാരനായിരുന്നു അദ്ദേഹം.
പോലീസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ചമ്പക്കുളം വള്ളമാണ് ജോസഫ് തുഴഞ്ഞിരുന്നത്. വളളം കരയിൽ അടുപ്പിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു പാമ്പ് കടിച്ചത്. ജോസഫിന്റെ ഇടത് കാലിനാണ് കടിയേറ്റത്
അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. തലശ്ശേരി കോസ്റ്റൽ പോലീസിലെ കോൺസ്റ്റബിളാണ് ജോസഫ്.
Comments