തിരുവനന്തപുരം : പാലോട് മങ്കയത്ത് മലവെളളപ്പാച്ചിലിൽ പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി(37) ആണ മരി്ച്ചത്. ഷാനിയുടെ ബന്ധുവായ ആറ് വയസുകാരി ഇന്നലെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഇന്നലെ െൈവകീട്ടോടെയായിരുന്നു സംഭവം. മൂന്ന് കുടുംബങ്ങളിൽ നിന്നായി പത്ത് പേരാണ് വെള്ളച്ചാട്ടം കാണാനെത്തിയത്. എന്നാൽ കനത്ത മഴയെ തുടർന്ന് അവിടേക്ക് കടത്തിവിടാതെ വന്നതോടെ ഇവർ അടുത്തുള്ള കടവിൽ പോയി കുളിക്കുകയായിരുന്നു. ഇതിനിടെയാണ് മഴവെള്ളം പാഞ്ഞെത്തിയത്.
സംഘത്തിലെ ആറ് പേർ അപകടത്തിൽ പെട്ടെങ്കിലും നാല് പേരെ രക്ഷിക്കാനായി. എന്നാൽ ആറ് വയസുകാരിയും ഷാനിയും ഒഴുക്കിൽ പെട്ടു. വൈകീട്ടോടെ കുഞ്ഞിനെ കണ്ടെത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. തുടർന്ന് യുവതിക്കുളള തിരച്ചിൽ ആരംഭിച്ചു. രണ്ടരക്കിലോമീറ്റർ അകലെ മൂന്നാറ്റുമുക്കിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
Comments