മലപ്പുറം: സ്ത്രീ പീഡനക്കേസിൽ സിപിഎം അനുകൂലിയും, സോഷ്യൽ മീഡിയയിലെ സ്ത്രീപക്ഷവാദിയുമായ ജഹാംഗീർ ആമിന റസാക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ കോട്ടയ്ക്കൽ പോലീസ് ആണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. സമൂഹമാദ്ധ്യമത്തിൽ യുവതിയെ അപമാനിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിരുന്നത്. നേരത്തെയും ഇയാൾക്കെതിരെ നിരവധി പീഡന പരാതികൾ സമൂഹമാദ്ധ്യമങ്ങൾ വഴി ഉയർന്നിരുന്നു. കുടുംബാംഗമായ കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങൾ കൈക്കലാക്കി സാമ്പത്തികമായും ലൈംഗികമായും ദുരുപയോഗം ചെയ്യുന്നതാണ് എസ്എഫ്ഐ മുൻ ജില്ലാ ഭാരവാഹികൂടിയായ ജഹാംഗീറിന്റെ പതിവ് രീതിയെന്നാണ് പറയപ്പെടുന്നത്. ജഹാംഗീർ അഭിഭാഷകൻ കൂടിയാണ്.
Comments