കണ്ണൂർ : യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ പെരുവാമ്പയിലാണ് സംഭവം. കരിവള്ളൂർ സ്വദേശി കെപി സൂര്യ എന്ന 24 കാരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് കാരണം ഭർതൃവീട്ടുകാരുടെ പീഡനമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഭർത്താവും അമ്മയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ഭർത്താവ് രാകേഷിനും മാതാപിതാക്കൾക്കും എതിരെയാണ് കേസ്. സൂര്യയ്ക്ക് എട്ട് മാസം പ്രായമുള്ള മകനുണ്ട്.
Comments