ന്യൂഡൽഹി: വിവാദ കശ്മീർ പരാമർശത്തിൽ കെ.ടി.ജലീൽ എം.എൽ.എയ്ക്കെതിരെ കേരളത്തിൽ കേസെടുത്തിട്ടുണ്ടന്ന് ഡൽഹി പോലീസ്. കോടതി നിർദേശിക്കുന്ന ഏത് നടപടിയും ജലീലിനെതിരെ സ്വീകരിക്കാമെന്നും ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ തിലക് മാർഗ് പോലീസിൽ നൽകിയ പരാതിയിൽ നടപടി ഉണ്ടായിട്ടില്ലെന്ന് കാട്ടി ബിജെപി അഭിഭാഷകൻ ജിഎസ് മണി കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നോട്ടീസിന്റെ മറുപടിയിലാണ് പോലീസിന്റെ വിശദീകരണം. അതേസമയം കേസിൽ അടുത്ത തിങ്കളാഴ്ച റോസ് അവന്യു കോടതി വാദം കേൾക്കും.
ജമ്മു കശ്മീർ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ.ടി ജലീലിന്റെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീൽ, ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും പരാമർശിച്ചിരുന്നു. പരാമർശത്തിൽ വലിയ വിമർശനം ഉയർന്നതിന് പിന്നാലെ ജലീൽ പോസ്റ്റ് പിൻവലിച്ചിരുന്നു. കീഴ്വായ്പൂർ പോലീസ് ജലീലിനെതിരെ കേസും എടുത്തിരുന്നു.
Comments