ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മത്സേന്ദ്ര നഗർ സ്വദേശി ഭോല യാദസ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
തിങ്കളാഴ്ചയാണ് ഇയാൾ യോഗി ആദിത്യനാഥിനെ അപമാനിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. സംസ്ഥാനത്തെ ചില മുനിസിപ്പൽ വാർഡുകളുടെ പേരുകൾ കഴിഞ്ഞ ദിവസം സർക്കാർ പുനർനാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയ്ക്കെതിരെ സമൂഹമാദ്ധ്യത്തിൽ ഭോല പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷ നേരങ്ങൾ കൊണ്ടുതന്നെ വൈറൽ ആയി. ഇതോടെ ബേലിപർ സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Comments