കാൺപൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വ്യത്യസ്തമായ സമ്മാനം നൽകാനുള്ള ആഗ്രഹവുമായി കാൺപൂരിലെ ഒരു മരപ്പണിക്കാരൻ. മരപ്പലകയിൽ ഹനുമാൻ ചാലിസ ശ്ലോകങ്ങൾ കൊത്തിയെടുത്ത് യോഗി ആദിത്യനാഥിന് സമ്മാനിക്കണമെന്നാണ് കാൺപൂർ സ്വദേശി സന്ദീപ് സോണിയുടെ ആഗ്രഹം . പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇതുപോലെ ഒരു സമ്മാനം അദ്ദേഹം നേരത്തെ നൽകിയിരുന്നു.
ട്ടു മാസത്തെ അധ്വാനം കൊണ്ട് പൂർത്തിയാക്കുന്ന ഹനുമാൻ ചാലിസ കൊത്തുപണി തന്റെ സ്വന്തം കൈ കൊണ്ട് മുഖ്യമന്ത്രിക്ക് നൽകാനാണ് സന്ദീപ് സോണി ശ്രമിക്കുന്നത്. ഹനുമാൻ ചാലിസയുടെ 3 ഈരടികളും 40 ശ്ലോകങ്ങളുമാണ് മരത്തിൽ കൊത്തിവെച്ചത്.
18 അദ്ധ്യായങ്ങളും 706 ശ്ലോകങ്ങളും ഉൾപ്പെടുത്തി മരപ്പലകയിൽ കൊത്തിയെടുത്ത ഭഗവദ്ഗീത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയതിന്റെ ചിത്രം അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പുതിയ ഹനുമാൻ ചാലിസ പണി തീരുന്നതോടൊപ്പം തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സന്ദീപ് സോണി.
Comments