കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാതയ്ക്കാണ് അനുമതി നൽകിയത്. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കൂടെയുണ്ടാകുമെന്ന് കേരളസന്ദർശനത്തിൽ പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്.
പദ്ധതിയ്ക്ക് അനുമതി നൽകിയ പ്രധാനമന്ത്രിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയാണ് ഹരീഷ് പേരടി അറിയിച്ചിരിക്കുന്നത്. വികസനത്തിന് ഒപ്പം നിൽക്കുന്ന പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം ഓണാശംസയും നേർന്നു.
ഫേസ്ബുക്ക് പോസ്റ്റ്
മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്…മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം..കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി…ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും…കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം..മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ
Comments