ന്യൂഡൽഹി: സമൂഹ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനൊരുങ്ങി കേന്ദ്രം.ഇത് സംബന്ധിച്ച് നിയമങ്ങൾ കൊണ്ടു വരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ നിലവിൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള കേസുകൾ ഇതിന്റെ പരിധിയിൽ പെടില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹർജി ജസ്റ്റിസ് യശ്വന്ത് വർമ്മ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരവിൽ ഭേദഗതികൾ കൊണ്ടുവരുമെന്നും പക്ഷേ എപ്പോഴാണ് നടപ്പാക്കുകയെന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ കിർതിമാൻ സിംഗ് വ്യക്തമാക്കി. നിവലിലെ കേസുകളെ ഉത്തരവ് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments