കട്ന:അച്ഛന് തന്റെ ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് മകൻ അച്ഛനെ കൊലപ്പെടുത്തി. 25 -കാരനായ മകനായ ലക്ഷ്മൺകുമാറാണ് 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നത്. കട്ന സ്വദേശി നന്തിലാലാണ് മരിച്ചത്.
പ്രതി ആയ ലക്ഷ്മൺകുമാർ മുംബൈയിലാണ് ജോലി ചെയ്യുന്നത്. അച്ഛനും ഭാര്യയും മാത്രമുള്ള വീട്ടിൽ അവധി ദിവസങ്ങളിൽ മാത്രമാണ് എത്തുന്നത്. ഇയാൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ഇരുവരും രഹസ്യബന്ധത്തിലേർപ്പെടുന്നതായി ഇയാൾ സംശയിച്ചിരുന്നു. ചതിക്കപ്പെടുകയാണെന്ന തോന്നലാണ് ക്രൂരമായി പിതാവിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു.
കൊല നടക്കുന്ന ദിവസം അച്ഛനെയും ഭാര്യയെയും കയ്യോടെ പിടികൂടാനാണ് ലക്ഷ്മൺകുമാർ വീട്ടിലെത്തിയത്. തുടർന്ന് ഇയാളും അച്ഛനും തമ്മിൽ വാക്കു തർക്കമുണ്ടായി. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. ഒടുവിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് അവൻ അച്ഛനെ വെട്ടി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്തിലാലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് രാത്രിയോടെ മരണം സംഭവിച്ചു.കൊലപാതകത്തിന് ശേഷം ലക്ഷ്മൺ മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.
Comments