ബ്രിട്ടീഷ് കൊളോണിയൽ ബിംബങ്ങളെ തകർത്തെറിഞ്ഞു മോദി; പ്രതാപ കാലം വീണ്ടെടുത്ത് കരുത്താർജിച്ച് ഭാരതം
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ബ്രിട്ടീഷ് കൊളോണിയൽ ബിംബങ്ങളെ തകർത്തെറിഞ്ഞു മോദി; പ്രതാപ കാലം വീണ്ടെടുത്ത് കരുത്താർജിച്ച് ഭാരതം

ദീപു നാരായണൻ

Janam Web DeskbyJanam Web Desk
Sep 9, 2022, 08:54 pm IST
A A

ബ്രിട്ടീഷ് അധിനിവേശത്തിന്റെ പിടിയിൽ നിന്നും ഭാരതം സ്വാതന്ത്രമായിട്ട് 75 വർഷം തികയുന്നു. ലോകത്തിന്റെ നെറുകയിൽ കത്തി ജ്വലിച്ചു നിന്ന ഭാരതത്തെ അധിനിവേശ ശക്തികൾ തകർത്തെറിഞ്ഞപ്പോൾ ഇല്ലാതായത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക ബിംബങ്ങൾ കൂടിയായിരുന്നു. അലക്‌സാണ്ടറുടെ കാലം മുതൽ ഭാരതത്തിലേക്ക് അധിനിവേശം നടത്തിയ ഓരോ വൈദേശിക ശക്തികളും ഭാരതത്തിന്റെ ആത്മാവിനെ പിഴുതെറിയാനാണ് ശ്രമിച്ചത്.

അതിരുകൾ ഭേദിച്ച് വന്ന വൈദേശിക ആധിപത്യത്തെ ഉജ്ജ്വല ബലിദാനം കൊണ്ട് ചെറുത്ത് തോൽപ്പിച്ച് വീരേതിഹാസം സൃഷ്ടിച്ച മഹാരഥന്മാർ വരും തലമുറയ്‌ക്കായി ബാക്കി വെച്ചത് വലിയൊരു സാംസ്കാരിക നാഗരികതയുടെ മൂല്യങ്ങളായിരുന്നു. 1505ൽ പോർച്ചുഗീസ് അധിനിവേശം തൊട്ട് 1947 വരെയുള്ള ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടങ്ങളിൽ സ്ഥാപിച്ച നിർമ്മിതികളെ തകർത്തെറിഞ്ഞു ഭാരതം തന്റെ പ്രതാപ കാലം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

ഭാരതം എല്ലാ കാലത്തും തല ഉയർത്തി നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ലോകത്തെ നയിക്കാൻ കഴിയുന്ന കരുത്തരായ ഒട്ടനവധി ഭരണാധികാരികൾക്ക് ഭാരതം ജന്മം നൽകിയിട്ടുണ്ട്. അധിനിവേശ ശക്തികൾ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭാരതം പൂർവ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിട്ടുള്ളത്. അലക്‌സാണ്ടർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ളവർ ഭാരതത്തിലേക്ക് കടന്നു വന്നു നശിപ്പിക്കാൻ ശ്രമിച്ചത് ഈ നാടിന്റെ സംസ്കാരത്തെയാണ്.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും ഇന്ത്യ അവയെ വകഞ്ഞു നീക്കി ശക്തമായി മുന്നോട്ട് കുതിക്കുകയാണ് ചെയ്തത്. എന്നാൽ ആത്മാവ് നഷ്ടപ്പെടാത്ത ഭാരതത്തെ കോൺഗ്രസ്സ് എല്ലാ അർത്ഥത്തിലും അടിമത്തത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. ആയിരക്കണക്കിന് വരുന്ന ദേശാഭിമാനികളുടെ വീര ബലിദാനങ്ങളുടെ ചതുപ്പു നിലങ്ങളിൽ ചവിട്ടി നിന്ന് കൊണ്ട് കോൺഗ്രസ്സ് കെട്ടിപ്പടുത്ത ഇന്ത്യ അക്ഷരാർത്ഥത്തിൽ ബ്രിട്ടീഷ് അധിനിവേശത്തിന്റെ തുടർച്ച മാത്രമായിരുന്നു എന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു. 60 വർഷ കാലം കൊണ്ട് കോൺഗ്രസ്സ് തകർത്ത ഇന്ത്യയുടെ ആത്മാവിന് പുനർ ജീവൻ നൽകിയത് നരേന്ദ്ര മോദിയാണ്. ബ്രിട്ടീഷുകാർ എന്തൊക്കെ ഇവിടെ അടിച്ചേൽപ്പിച്ച് ബാക്കി വെച്ച് പോയോ അതിനെയെല്ലാം ഒന്നൊന്നായി തുടച്ചു നീക്കുകയാണ് മോദി.

2300 കോടി രൂപ ചെലവിൽ 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമ്മിച്ച് ഇന്ത്യ മുൻ നിരയിൽ സ്ഥാനം പിടിച്ചതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. അഹമ്മദാബാദിലെ നർമ്മദാ നദിയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ നിർമ്മിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെ ആയിരുന്നു. നാട്ടു രാജ്യങ്ങളായി ചിന്നി ചിതറി കിടന്ന 562 നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയൻ രൂപീകരിക്കാൻ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്. ബ്രിട്ടീഷുകാർ കയ്യടക്കി വെച്ചിരുന്ന കോളനികളെ അദ്ദേഹം ഒരുമിച്ചു ചേർത്ത് വെയ്‌ക്കാനാണ് ശ്രമിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെ അതിർവരമ്പുകൾ മുറിച്ച് മാറ്റി ഇന്ത്യയെ വാർത്തെടുത്ത പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിലൂടെ മോദി പറയാൻ ശ്രമിച്ചത് ഭാരതം പ്രൗഢിയോടെ തല ഉയർത്തി നിൽക്കാൻ തുടങ്ങി എന്ന സന്ദേശമാണ്.

1921 ഫെബ്രുവരി 12ന് സർ എഡ്വിൻ ലൂട്ടിയൻസും സർ ഹെർബർട്ട് ബേക്കറും ചേർന്ന് രൂപകല്പന ചെയ്ത ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഓർമ്മകൾ തിങ്ങി നിറഞ്ഞ പാർലിമെന്റ് മന്ദിരം ഉപേക്ഷിക്കുന്നതിന് പിന്നിലും വ്യക്തമായ ലക്ഷ്യമുണ്ട്. വൈദേശിക അടിമത്വത്തിന്റെ നിറങ്ങളാൽ വലയം ചെയ്ത ഇന്ത്യൻ നാവിക സേനയുടെ പതാകയെ ചിവറ്റു കൂമ്പാരങ്ങളിലേക്ക് വലിച്ചെറിഞ്ഞു ഭാരതത്തിന്റെ അഭിമാന സ്തംഭമായ ഛത്രപതി ശിവാജിയുടെ രാജമുദ്ര പതിപ്പിച്ച പുതിയ പതാക അനാവരണം ചെയ്തതും ഇതേ ഉദ്ദേശ്യം മുന്നിൽ കണ്ടാണ്. ഏറ്റവും അവസാനം രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ കർത്തവ്യപഥിൽ തല ഉയർത്തി നിൽക്കുന്ന സെൻട്രൽ വിസ്ത അവന്യുവിൽ സ്ഥാപിച്ചിരുന്ന ബ്രിട്ടീസ് രാജാവ് ജോർജ്ജ് അഞ്ചാമന്റെ പ്രതിമയെ എടുത്ത് ദൂരെയെറിഞ്ഞു നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിച്ചതും ചില ഓർമ്മപ്പെടുത്തലുകളായിട്ട് വേണം കരുതാൻ.

ബ്രിട്ടീഷ് അധിനിവേശത്തിന് മൗനാനുവാദം നൽകിയതിനൊപ്പം ഭാരതത്തിൽ നിന്നും കൊള്ളയടിച്ച വിലപിടിപ്പുള്ള കൊഹിനൂർ രത്നം ഉൾപ്പെടെയുള്ള അമൂല്യ നിധി ശേഖരണങ്ങൾ കയ്യടക്കി വെച്ച എലിസബത്ത് രാജ്ഞി ഉൾപ്പെടെയുള്ളവർ ഇന്ത്യയുടെ ആത്മാവിനെ ചൂഴ്‌ന്നെടുക്കാനാണ് ശ്രമിച്ചത്. മരണ സമയത്ത് ഭാരതം അവരോട് ആദരവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കാലത്തിന്റെ ജീർണ്ണിച്ച അവശേഷിപ്പുകളെ ഭാരതം ഇവിടെ വെച്ച് പൊറുപ്പിക്കില്ല എന്ന് ഓർമ്മപ്പെടുത്തുകയും അതോടൊപ്പം ചെയ്തു കൊണ്ടിരിക്കുകയാണ്.

Tags: indiaSARDAR VALLABHAI PATTELNETHAJI SUBHASH CHANDRA BOSENarendra Modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

യുക്രെയ്‌നിൽ ശക്തമായ റഷ്യൻ ആക്രമണം; ആശുപത്രി തകർത്തു; ആക്രമിച്ചത് മി-8 എംടിവി ഹെലികോപ്റ്ററുകൾ

Next Post

തകർപ്പൻ ബൗളിംഗ് പ്രകടനവുമായി ശ്രീലങ്ക; പാകിസ്താൻ 121ന് പുറത്ത്- Asia Cup 2022

More News from this section

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ചാനൽ തുടങ്ങാൻ അപേക്ഷിച്ച് കാത്തിരുന്നത് 3 വർഷം ; ജനം ചാനലിന് മോദി സർക്കാർ ലൈസൻസ് നൽകിയത് മൂന്ന് ദിവസത്തിനുള്ളിൽ : പ്രകാശ് ജാവദേക്കർ

ചാനൽ തുടങ്ങാൻ അപേക്ഷിച്ച് കാത്തിരുന്നത് 3 വർഷം ; ജനം ചാനലിന് മോദി സർക്കാർ ലൈസൻസ് നൽകിയത് മൂന്ന് ദിവസത്തിനുള്ളിൽ : പ്രകാശ് ജാവദേക്കർ

സുഷമ സ്വരാജിന്റെ മകൾ രാഷ്‌ട്രീയത്തിലേയ്‌ക്ക് : ബിജെപി ലീഗൽ സെല്ലിന്റെ കോ-കൺവീനറായി ബൻസുരി സ്വരാജ്

സുഷമ സ്വരാജിന്റെ മകൾ രാഷ്‌ട്രീയത്തിലേയ്‌ക്ക് : ബിജെപി ലീഗൽ സെല്ലിന്റെ കോ-കൺവീനറായി ബൻസുരി സ്വരാജ്

Load More

Latest News

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies