കോഴിക്കോട്: കോഴിക്കോട് വളയത്ത് ബോംബേറ്. വളയം ഒപി മുക്കിലാണ് ബോംബേറുണ്ടായത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കായിരുന്നു സ്ഫോടകവസ്തു എറിഞ്ഞത്.
ബോംബ് വീണ വഴിയിൽ കുഴി രൂപപ്പെട്ടു. ബോംബ് സ്ക്വാഡ് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തും. സ്ഫോടകവസ്തുവിന്റെ തീവ്രത അളന്നതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. വളയം പോലീസ് പരിശോധന തുടരുകയാണ്
ഇന്ന് കോഴിക്കോട് നൊച്ചാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാരാർ കണ്ടി സുൽഫിയുടെ വീടിനുനേരെ ആക്രമണം നടന്നിരുന്നു.പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാൻ ശ്രമം നടന്നു.തീയാളുന്നത് കണ്ടയുടനെ വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി.
Comments