തെന്നിന്ത്യൻ താരവും മുൻ കേന്ദ്ര മന്ത്രിയുമായ യുവി കൃഷ്ണം രാജുവിന്റെ മരണത്തിൽ തെന്നിന്ത്യൻ സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്. ഇന്ന് രാവിലെയോടെ എഐജി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. താരത്തിന്റെ മരണ വാർത്തയറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് വീടിന് പരിസരത്ത് തടിച്ചുകൂടിയത്. നടനെ അവസാനമായി ഒരു നോക്ക് കാണാൻ ആരാധകർ ഒഴുകിയെത്തി.
കൃഷ്ണം രാജുവിന്റെ വീട്ടിൽ തന്നെയാണ് മൃതദേഹം പൊതു സന്ദർശനത്തിന് വെച്ചിരിക്കുന്നത്. ചിരഞ്ജീവി, മഹേഷ് ബാബു. ജൂനിയർ എൻടിആർ, മുരളി മോഹൻ, മോഹൻ ബാബു ഉൾപ്പെടെയുള്ള താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നേരിട്ടെത്തി. അദ്ദേഹത്തിന്റെ അനന്തരവനായ പ്രഭാസും ചടങ്ങിൽ ആദ്യാവസാനം ഉണ്ടായിരുന്നു.
തന്റെ അമ്മാവന്റെ മരണത്തിൽ ദുഃഖം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു പ്രഭാസ്. മഹേഷ് ബാബുവും ചിരഞ്ജീവിയും അദ്ദേഹത്തെ വന്ന് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
It's Really Painful to see them Like this 😭💔#Prabhas #MaheshBabu !! pic.twitter.com/n8QODolWWM
— PavanTweetz 〽️ (@mrprincepavan) September 11, 2022
ന്യൂമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. കെ .പ്രത്യഗാത്മ സംവിധാനം ചെയ്ത ചിലക ഗോറിങ്ക എന്ന ചിത്രത്തിലൂടെയാണ് 1966ൽ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സ്വന്തം അഭിനയ ശൈലി കൊണ്ട് സിനിമാ ലോകത്ത് റിബൽ സ്റ്റാർ എന്ന് ഉപ്പളപതി അറിയപ്പെട്ടു. മികച്ച നടനുള്ള ആദ്യ നന്തി അവാഡ് ലഭിച്ചിട്ടുണ്ട്.
Comments