ഇടുക്കി : ഇടുക്കി സേനാപതി മാങ്ങാത്തൊട്ടിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു. മങ്ങാതൊട്ടി വില്ലേജ് ഒഫീസിനു സമീപത്താണ് സംഭവം. അലക്കുന്നേൽ ഗോപിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് വാഹനം വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. മാങ്ങാത്തൊട്ടി സ്വദേശി ചെരുവിൽ പ്രിൻസിന്റെ വാഹനമാണ് നിയന്ത്രണം വിട്ട് കിണറ്റിൽ വീണത്. പ്രിൻസ് മാത്രമാണ് വാഹനത്തിൽ ഉണ്ടയിരുന്നത്. പരിക്കുകളൊന്നുമില്ലാതെ പ്രിൻസ് രക്ഷപ്പെട്ടു.
ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ വാഹനത്തിന്റെ പുറകിലെ ചില്ല് തകർത്താണ് പ്രിൻസിനെ രക്ഷപെടുത്തിയത്. പ്രദേശവാശികളുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ സമയമെടുത്താണ് വാഹനം കയറ്റിയത്. കിണറിനു പത്ത് അടിയോളം ആഴം ഉണ്ടായിരുന്നു.
Comments