അജ്മാൻ : അജ്മാനിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാനിടിച്ച് പെരിന്തൽമണ്ണ സ്വദേശിയാണ് മരിച്ചത്. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ ആണ് മരിച്ചത്. 51 വയസ്സായിരുന്നു.
എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തു കൊണ്ടിരുന്ന അദ്ദേഹം അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ തന്റെ കാർ നിർത്തിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
Comments