വിവാഹത്തിനിടെ പല രസകരമായ സംഭവങ്ങളും നടക്കാറുണ്ട്. അത്തരത്തിലോരു സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു വിവാഹത്തിൻ വധു ഒപ്പിട്ട വിവാഹ കാരാറാണ് കാഴ്ചക്കാരിൽ ചിരി പടർത്തുന്നത്. വിവാഹിതർ ആയ ദമ്പതികൾ തമ്മിലല്ല കരാർ ഒപ്പിട്ടത്. വരന്റെ സുഹൃത്തുക്കളും വധുവുമായി ഉള്ള ഒരു വിവാഹ കരാറാണ് ഇത്.
തമിഴ്‌നാട്ടിലെ തേനിയിലെ ഒരു സ്വകാര്യ കോളേജിലെ പ്രൊഫസറായ ഹരിപ്രസാദും പൂജയുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. വിവാഹച്ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കൾ 20 രൂപയുടെ സ്റ്റാമ്പ് പേപ്പറുമായി വേദിയിൽ എത്തി. ശേഷം അതിൽ ഒപ്പിടാൻ പൂജയോട് ആവശ്യപ്പെട്ടു. എന്നാൽ സംഭവം എന്ത് എന്ന് മനസ്സിലാകാതെ നിന്ന വധു കാരാർ പേപ്പർ വാങ്ങി അതിൽ എഴുതിയിരുന്ന കാര്യങ്ങൾ വായിച്ചു.
വായിക്കുന്നതിനിടെ നിർത്താതെ ചിരിക്കുന്ന വധുവിനെ കണ്ട് വേദിയിൽ ഇരിക്കുന്നവർ ഉൾപ്പെടെ ആതിശയിച്ചു. ‘സൂപ്പർ സ്റ്റാർ ക്രിക്കറ്റ് ടീമിന് വേണ്ടി ശനി, ഞായർ ദിവസങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ ഞാൻ ഹരിപ്രസാദിനെ ഇതിനാൽ അനുവദിയ്‌ക്കുന്നു , എന്നതായിരുന്നു കരാർ. പിന്നാലെ കൂട്ടുകാരുടെ ആവശ്യം പൂജ അംഗീകരിക്കുകയും കരാറിൽ ഒപ്പിടുകയും ചെയ്തു.
സൂപ്പർ സ്റ്റാർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഹരിപ്രസാദ്. വിവാഹശേഷം ക്രിക്കറ്റ് കളിക്കുന്നതിൽ ഹരിപ്രസാദിന് തടസ്സങ്ങൾ ഉണ്ടാകുമോ എന്ന് സുഹൃത്തുക്കൾ ഭയപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ക്രിക്കറ്റ് കളിക്കുന്നതിൽ ഹരിപ്രസാദിന് തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് ഇവർ വിചിത്രമായ ആശയവുമായി എത്തിയത്.
Comments