അമരാവതി : നൂപൂർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടിക്കാൻ സഹായിക്കുന്നവർക്ക് 2 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. പ്രതി ഷഹീം അഹമ്മദ് ഫിറോസ് അഹമ്മദിനെ പിടികൂടാൻ സഹായിക്കുന്നവർക്കാണ് പാരിതോഷികം ലഭിക്കുക.
സക്കീർ സ്വദേശിയ പ്രതി കേസ് രജിസ്റ്റർ ചെയ്ത അന്ന് മുതൽ ഒളിവിലാണ് . ഈ സാഹചര്യത്തിലാണ് പ്രതിയെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. കോൽഹെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എൻ ഐ എ ഇതുവരെ പത്ത് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ജൂൺ 21 ന് അമരാവതിയിൽ വെച്ച് മൂന്ന് ഇസ്ലാമിക ഭീകരർ ചേർന്നാണ് കെമിസ്റ്റായ ഉമേഷ് കോൽഹെയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആദ്യം അന്വേഷണം തെറ്റായ ഗതിയിലാണ് തുടർന്നിരുന്നതെങ്കിലും ഉദയ്പൂരിൽ കനയ്യലാൽ കൊല്ലപ്പെട്ടതോടെ അമരാവതിയിൽ നടന്നത് വെറുമൊരു കൊലയല്ലെന്ന് കണ്ടെത്തുകയായിരുന്നു. കൊലയ്ക്ക് പ്രകോപിപ്പിച്ച വെറ്ററിനറി ഡോക്ടർ യൂസഫ് ഖാനുൾപ്പെടെ പിന്നാലെ അറസ്റ്റിലായിരുന്നു.
കൊലപാതകത്തിന് പിന്നിലെ മതമൗലികവാദ ബന്ധം പുറത്തു വന്നതോടെയാണ് കേസ് എൻ ഐ എക്ക് കൈമാറിയത്. പിന്നാലെ പിടിയിലായവർക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് എൻ ഐ എ കോടതിയിൽ വ്യക്തമാക്കിയിരുന്നു
Comments