തിരുവനന്തപുരം: കേരളം ദരിദ്രമായ ഒരു സംസ്ഥാനമല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഒമാനിലെക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയ സ്ഥലമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര സംബന്ധിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് കെ.എൻ ബാലഗോപാലിന്റെ അവകാശ വാദം.
ഓണത്തിന് അൽപം ചെലവ് കൂടി പോയി, എന്നാൽ അതുകാരണം ഖജനാവിന് അപകടമൊന്നുമില്ല. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലന്നും ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി പറയുന്നു. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളെയും ശ്വാസംമുട്ടിക്കുകയാണ്. സംസ്ഥാന വിഹിതം കേന്ദ്രം നൽകുന്നില്ലെന്നും വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നും കെ.എൻ ബാലഗോപാൽ ആരോപിച്ചു.
കൃഷിക്കാരെ വിദേശത്ത് കൊണ്ടുപോകാൻ പണം നീക്കിവെച്ച സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നും മന്ത്രിമാരുടെ യൂറോപ്പ് സന്ദർശനത്തിൻ ധനമന്ത്രി പ്രതികരിച്ചു. സംസ്ഥാനങ്ങളിലുള്ള ആസൂത്രണ ബോർഡുകൾക്ക് പകരം നീതി ആയോഗ് കൊണ്ടുവരാനുള്ള തീരുമാനത്തെയും അദ്ദേഹം എതിർത്തു.
Comments